കോഴിക്കോട്:(www.evisionnews.in) കാസർകോട് ഗവ: കോളജിലെ പ്രശ്നങ്ങളുമായി ബന്ധപെട്ട് സംസാരിക്കാനായി കാസർകോട് പോലീസ് സ്റ്റേഷനിൽ എത്തിയ എം.എസ്.എഫ് കാസർകോട് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടിയേയും, അനസ് എതിർത്തോട് അടക്കമുള്ള നേതാക്കളെ പോലീസ് അകാരണമായി സ്റ്റേഷനിലിട്ട് തല്ലി ചതച്ച നടപടി അങ്ങേയറ്റം പ്രതിക്ഷേധാർഹമാണെന്ന് എം.എസ്.എഫ്. നേതാക്കൾക്കെതിരെ പോലീസ് നടത്തിയ നരനായാട്ടിന് കനത്ത വില നൽകേണ്ടി വരുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കിഴരിയൂർ പ്രസ്താവനയിലൂടെ പറഞ്ഞു.ജനാധിപത്യ രാജ്യത്ത് പാർട്ടി ഗുണ്ടകളെ പോലെയാണ് പോലിസ് പെരുമാറുന്നത്. നേതാക്കളെയും പ്രവർത്തകരേയും തല്ലിയ പോലീസുകാർ ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, നിലക്ക് നിർത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി എം.എസ്.എഫ് മുന്നോട്ട് പോകുമെന്നും മിസ്ഹബ് പറഞ്ഞു.
keywords-msf-kasaragod -police atack-sate committi-statement
Post a Comment
0 Comments