കാസര്‍കോട് (www.evisionnews.in): കാസര്‍കോട് പടന്നയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളികളില്‍ ഒരാള്‍ അഫ്ഗാനിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സന്ദേശം. പടന്ന സ്വദേശി ഹഫീസ് കൊല്ലപ്പെട്ടതായാണ് പടന്നയിലെ ഒരു പൊതുപ്രവര്‍ത്തകന്റെ ഫോണിലേക്ക് സന്ദേശം ലഭിച്ചത്. 'ഹഫീസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖബറടക്കം നടത്തി. ഹഫീസിനെ ഞങ്ങള്‍ രക്തസാക്ഷിയായാണ് കാണുന്നത്. ഞങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു'എന്നാണ് ഇംഗ്ലീഷിലുള്ള സന്ദേശം. ഹഫീസിനൊപ്പം കാണാതായ അഷ്ഫാഖ് മജീദാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ടെലഗ്രാം ആപ്പ് വഴി സന്ദേശം അയച്ചത്.
പടന്നയില്‍ നിന്ന് കാണാതായ 11 അംഗ സംഘത്തിലെ തലവനായിരുന്നു ഹഫീസ്. ഇവര്‍ അഫ്ഗാനിസ്ഥാനിലേക്കും, സിറിയയിലേക്കും പോയെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. അതേസമയം ഹഫീസ് കൊല്ലപ്പെട്ട വിവരം എന്‍.ഐ.എ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം ഹഫീസ് കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സന്ദേശത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്നും കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ ദാമോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post a Comment
0 Comments