Type Here to Get Search Results !

Bottom Ad

ഗുണ്ടാവേട്ടക്ക് ആഭ്യന്തര വകുപ്പ് ഒരുങ്ങി; 2010 പേരുടെ പട്ടിക തയ്യാറാക്കി ഇന്റലിജന്‍സ്

തിരുവനന്തപുരം (www.evisionnews.in): സംസ്ഥാനത്ത് ഗുണ്ടാവേട്ടക്ക് ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കര്‍ശന നടപടിക്ക് വകുപ്പ് ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന ഇന്റലിജന്‍സ് 2010 ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി. ഇവരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമുണ്ട്. 

റെയ്ഞ്ച് ഐ.ജി, എസ്പിമാര്‍, കളക്ടര്‍മാര്‍ എന്നിവര്‍ക്കാണ് ഇന്റലിജന്‍സ് പട്ടിക കൈമാറിയിരിക്കുന്നത്. പട്ടികയില്‍ വിവിധ സ്ഥലങ്ങളിലെ ഗുണ്ടകളെ അക്കമിട്ട നിരത്തിയിട്ടുണ്ട്. ഇത് പ്രകാരം ആലപ്പുഴയില്‍ 336 കണ്ണൂരില്‍ 305, തിരുവനന്തപുരത്ത് 236, എറണാകുളം സിറ്റിയില്‍ 85 എന്നിങ്ങനെയാണ് ഗുണ്ടകളുടെ എണ്ണം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗുണ്ടകളുള്ള സ്ഥലങ്ങളാണ് ഇത്. ഇവര്‍ക്കെതിരെ ഒരുമാസത്തിനുള്ളില്‍ നടപടികളെടുക്കാനാണ് നിര്‍ദ്ദേശം. കൊച്ചിയില്‍ പ്രമുഖ നടിക്ക് നേരെ ഗുണ്ടാ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് കര്‍ശന നടപടിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങളില്‍ ആഭ്യന്തര വകുപ്പ് പ്രതിപക്ഷ ആരോപണങ്ങളെ തുടര്‍ന്ന് പ്രതിരോധത്തിലായിരുന്നു.

keywords:kerala-thiruvananthapuram-pinarayi-vijayan-kerala-police-gunda-hunt
Tags

Post a Comment

0 Comments

Top Post Ad

Below Post Ad