മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ: കോളജില്‍ സി.സി ക്യാമറകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ത്ഥി സമരം ആളിക്കത്തി. കോളജിലെ കുടിവെള്ള പ്രശ്‌നം, ടോയിലറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കാതെയും പൊട്ടി തകര്‍ന്ന പൈപ്പ്‌ലൈന്‍ പുനര്‍ നിര്‍മ്മിക്കാതെയും ലേഡീസ് ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്താതെയും അധികൃതര്‍ കേവലം പ്രഹസനത്തിനു വേണ്ടിയാണ് സി.സി.ടി.വി സ്ഥാപിക്കുന്നത് എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീരിക്കാതെ കാമ്പസിനകത്ത് ക്യാമറ സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ച് മണിക്കുറുകളോളം പ്രിന്‍സിപ്പളിനെ വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു. തുടര്‍ന്ന് നടത്തിയ കൗണ്‍സില്‍ യോഗത്തില്‍ വിദ്യര്‍ത്ഥികള്‍ ഉന്നയിച്ച വിഷയങ്ങള്‍ പഠിക്കാനും നടപടി സ്വീകരിക്കാനും വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു.
Post a Comment
0 Comments