കുമ്പള: (www,evisionnews.in) കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് നിയമനാംഗീകാരം നല്‍കണമെന്ന് കെ.എച്ച്. എസ്.ടി.യു (കേരളാ ഹയര്‍ സെക്കണ്ടറി ടീച്ഛേഴ്‌സ് യൂണിയന്‍) ജില്ലാ സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ മേഘലയെ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴില്‍ ഏകപക്ഷീയമായി കെട്ടിവച്ച് ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ അസ്ഥിത്വത്തെ തകര്‍ക്കാനുള്ള നീക്കത്തെചെറുത്തു തോല്പിക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തു. വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യയുടെ മനസ്സു മനസ്സിലാക്കാതെ ഏതെങ്കിലും വിഭാഗങ്ങളെ അവഗണിച്ച് പാഠ്യപദ്ധതി പരിഷ്‌കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ കരുതിയിരിക്കാന്‍ സമ്മേളനം ആവശ്യപ്പെട്ടു. കുമ്പള ബാഫഖി ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ സമ്മേളനം മഞ്ചേശ്വരം മണ്ഡലം മുസ്ലിംലീഗ് ജനഃസെക്രട്ടറി എം.അബ്ബാസ് ഉദ്ഘാടനം ചെയ്തു,കെ.എച്ച്.എസ്.ടി.യു സംസ്ഥാന കമ്മറ്റി അംഗം കരീം കൊയക്കീല്‍ അദ്ധ്യക്ഷനായിരുന്നു,കെ.എച്ച്.എസ്.ടി.യു സംസ്ഥാന വൈഃപ്രസിഡണ്ട് കെ.മുഹമ്മദ് ശരീഫ് മുഖ്യ പ്രഭാഷണം നടത്തി,വി.പി.ഖാദര്‍,അഷ്‌റഫ് കൊടിയമ്മ,അബ്ദുള്‍ ജലീല്‍.പി,യൂസഫ് ഉളുവാര്‍,എ.കെ.ആരിഫ്,കെ.വി.യൂസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു, കെ.ടി.അന്‍വര്‍ സ്വഗതവും അഷ്‌റഫ് മര്‍ത്യ നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികളായി കെ.ടി.അന്‍വര്‍ (പ്രസിഡണ്ട്) ഇബ്രഹിം ഖലീല്‍,അബ്ദുള്‍ ഖാദര്‍ (വൈഃപ്രസിഡണ്ട്) അഷ്‌റഫ് മര്‍ത്യ (ജനഃസെക്രട്ടറി) അബ്ദുല്‍ ജബ്ബാര്‍.വി.കെ.പി,അബ്ദുള്‍ ജലീല്‍.പി (ജോഃസെക്രട്ടറി) മുഹമ്മദ് തുഫൈല്‍ റഹ്മാന്‍ (ട്രഷറര്‍) തെരഞ്ഞെടുത്തു.
Post a Comment
0 Comments