ബദിയടുക്ക:(www.evisionnews.in)ചരിത്ര പ്രസിദ്ധമായ പെരഡാല ജാറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഔലിയാക്കളുടെ പേരില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ കഴിച്ച് വരാറുള്ള ഉറൂസ് നേര്‍ച്ചയ്ക്ക് ഭക്തി സാന്ദ്രമായ തുടക്കം.മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജാറം കമ്മിറ്റി പ്രസിഡന്‍റ് അന്‍വര്‍ ഓസോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഹസൈനാര്‍ സഖാഫി സ്വാഗതം പറഞ്ഞു. അബ്ദുല്‍ ലത്തീഫ് ബാ അലവി അസ്ഹനി കാമില്‍ സഖാഫി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, അബൂഫിദ അന്‍സാരി, അബ്ദുൽ റഹ്‌മാൻ സഖാഫി, അബ്ദുല്ല മദനി, ഫൈസൽ സൈനി തുടങ്ങിയവർ സംബന്ധിച്ചു. ഫെബ്രുവരി 12 വരെ നടക്കുന്ന പരിപാടിയിൽ പ്രശസ്തരും പ്രഗല്‍ഭരുമായ പണ്ഡിതന്‍മാരും സൂഫിവര്യന്‍മാരും സാദാത്തുക്കളും സംബന്ധിക്കും.
keywords-peradala-jaram uroos-started
Post a Comment
0 Comments