Type Here to Get Search Results !

Bottom Ad

അമിത ജലചൂഷണം തടയാന്‍ നടപടി സ്വീകരിക്കും: മന്ത്രി ഇ ചന്ദ്രശേഖരൻ


കാസര്‍കോട് :(www.evisionnews.in) സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുടിവെളളത്തിന് മുഖ്യപരിഗണന നല്‍കി അമിത ജലചൂഷണം തടയാന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വരള്‍ച്ച അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ജലവിതാനം താഴുന്ന സാഹചര്യത്തില്‍ അനുമതിയില്ലാതെ കുഴല്‍കിണര്‍ കുഴിക്കുന്നത് കര്‍ശനമായി തടയണം. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഉള്‍പ്പെടെ കുടിവെളളം ലഭ്യമാക്കുന്നതിനായിരിക്കണം മുഖ്യപരിഗണന നല്‍കേണ്ടതെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ വരള്‍ച്ച നേരിടാന്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണെന്ന് മന്ത്രി വിലയിരുത്തി. ജലഅതോറിറ്റി, ജലസേചന വകുപ്പ്, ഭൂജല വകുപ്പ്, ചെറുകിട ജലസേചന വകുപ്പ് എന്നിവര്‍ വരള്‍ച്ച തടയാനുളള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. മാര്‍ച്ച് മാസത്തോടെ ആവശ്യമുള്ള മുഴുവന്‍ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാനാവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം. അത്യാവശ്യമുള്ള സാഹചര്യത്തില്‍ ഒരു വാര്‍ഡില്‍ ഒന്നില്‍ കൂടുതല്‍ കിയോസ്‌ക്കുകള്‍ അനുവദിക്കും. അടിയന്തിര സാഹചര്യത്തില്‍, സ്വകാര്യവ്യക്തികളുടെ നിയന്ത്രണത്തിലുളള ജലസ്രോതസ്സുകള്‍ ഉള്‍പ്പെടെ കുടിവെള്ളമെത്തിക്കാനായി ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.




keywords-e chandrashekharan-minister-kasaragod-collecrtate meeting

Post a Comment

0 Comments

Top Post Ad

Below Post Ad