മലപ്പുറം:(www.evisionnews.in)ദേശീയ രാഷ്ട്രീയത്തിൽ പി കെ കുഞ്ഞാലിക്കുട്ടി ഇ. അഹമ്മദിന്റെ പിൻഗാമിയാവുന്നു.ദേശീയരാഷ്ട്രീയത്തിൽ ലീഗിന്റെ മുഖമായിരുന്ന ഇ.അഹമ്മദ് സാഹിബിന്റെ പിന്മുറക്കാരനാകുവാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടത് സംസ്ഥാന ലീഗിന്റെ അമരക്കാരനായ പി കുഞ്ഞാലിക്കുട്ടിക്ക് തന്നെയായിരുന്നു. എന്നാൽ പ്രസ്തുത വിഷയത്തിൽ ചില അവ്യക്തകളും നില നിന്നിരുന്നു. ലീഗിലെ മറ്റേതെങ്കിലും പ്രമുഖർ ദേശീയ നേതൃത്വത്തിലേക്കെത്തിയേക്കും എന്നും നിരീക്ഷണമുണ്ടായിരുന്നു. എന്നാൽ കുഞ്ഞാലിക്കുട്ടിക്ക് പുറത്തേക്കുള്ള വിലയിരുത്തലുകൾക്കുള്ള മറുപടിയും, അതോടൊപ്പം കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുത്തുന്നതുമായിരുന്നു ചെന്നൈയിൽ ഞായാറാഴ്ച നടന്ന ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിലെ തീരുമാനം. മുസ്ലിംലീഗിലെ കരുത്തനായ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി യോഗത്തിൽ തെരെഞ്ഞെടുത്തു. കുഞ്ഞാലിക്കുട്ടിയെ ദേശീയ തലത്തിൽ താക്കോൽ സ്ഥാനത്ത് കൊണ്ടുവന്നത്, ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്തേക്കെത്തിക്കുവാനുള്ള നീക്കത്തിന്റെ ഭാഗമായാണ്.
മലപ്പുറം ലോക്സഭാ സീറ്റില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കുന്നതിൽ ഭൂരിഭാഗം അംഗങ്ങളും അനുകൂല നിലപാടുകളാണ് സ്വീകരിക്കുന്നത്. ലീഗിനെ സംബന്ധിച്ച് ദേശീയ രാഷ്ട്രീയത്തിൽ പ്രതിഷ്ഠിക്കാനും, അഹമ്മദ് സാഹിബിന് പകരക്കാരനാകാനും കുഞ്ഞാലിക്കുട്ടി തന്നെയാണ് യോഗ്യൻ എന്നാണ് പൊതു വിലയിരുത്തലുകൾ.യോഗത്തിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷനായി തമിഴ്‌നാട്ടില്‍ നിന്നുള്ള ഖാദര്‍ മൊയ്തീനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.ഇ ടി മുഹമ്മദ് ബഷീറിനെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും പി വി അബ്ദുല്‍ വഹാബിനെ ട്രഷററായും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായും തെരഞ്ഞെടുത്തു.
keywords-e ahammed-pk kunjalikkutti-national politics-special
keywords-e ahammed-pk kunjalikkutti-national politics-special
Post a Comment
0 Comments