Type Here to Get Search Results !

Bottom Ad

ജില്ലയിൽ അങ്കണവാടി ടീച്ചർമാർക്കുള്ള ബ്ലോക്ക്തല പരിശീലനം ആരംഭിച്ചു

ഉദുമ:സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കി വരുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അംഗൻവാടി ടീച്ചർമാർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു.

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഉദുമ വനിതാ സഹകരണ സംഘം ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ നിർവ്വഹിച്ചു.കാഞ്ഞങ്ങാട്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി അധ്യക്ഷത വഹിച്ചു.ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി.കെ.എ മുഖ്യ പ്രഭാഷണം നടത്തി.

കാഞ്ഞങ്ങാട് ഐ.സി.ഡി.എസ്‌ ബ്ലോക്കിലെ ശിശു വികസന പദ്ധതി ഓഫീസർ സുമ ടി.എസ്,വാർഡ് മെമ്പർ രജിത അശോക് എന്നിവർ സംസാരിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ പി ബിജു സ്വാഗതവും ചൈൽഡ് ലൈൻ ജില്ലാ കോ-ഓർഡിനേറ്റർ അനീഷ്‌ ജോസ് നന്ദിയും പറഞ്ഞു.

തുടർന്ന് ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ മാധുരി എസ്‌ ബോസ്, ജുവനൈൽ ജസ്റ്റിസ്‌ ബോർഡ് അംഗം പി.കുഞ്ഞിരാമൻ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ പ്രൊട്ടക്ഷൻ ഓഫീസർ ഫൈസൽ.എ.ജി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.

കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിലവിലുള്ള ബാലനീതി നിയമം, ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം,ബാലവിവാഹ നിരോധന നിയമം ,ശിശു സംരക്ഷണ സംവിധാനങ്ങൾ എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്.

ജില്ലയിലെ എല്ലാ അംഗൻവാടി ടീച്ചർമാർക്കുമായി ഐ.സി.ഡി.എസ്‌ ബ്ലോക്ക് തലങ്ങളിലായി മുപ്പതോളം പരിപാടികൾ നടക്കും.ഓഡിയോ വിഷ്വൽ ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനത്തോടു കൂടി സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

സ്റ്റേറ്റ് ഇന്നോവേറ്റീവ് പ്രൊജക്‌ററിൽ ഉൾപ്പെടുത്തിയ പരിശീലന പരിപാടി അംഗൻവാടി ടീച്ചർമാരുടെ പ്രവർത്തന ക്ഷമതയും അറിവും വർദ്ധിപ്പിക്കുന്നതിനായി ശാസ്ത്രീയമായി വിഭാവനം ചെയ്യപ്പെട്ടതാണ്.


keywords-training-agc basheer-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad