കാസര്‍കോട്:(www.evisionnews.in) ജില്ലയില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മാണം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു. ജില്ലയില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തില്‍ ചില കടുത്ത നിയമങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ പെര്മിഷന് ഇല്ലാതെ കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും കുടിവെള്ളത്തിനായി കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്ന റിഗുകളെ പിടിച്ചെടുക്കുകയും ചെയ്യുന്ന അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധിച്ച് ഓള് കേരള ബോര്‍വെല്‍ ഡ്രില്ലിങ്ങ് കോണ്‍ട്രാക്ടേര്‍സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയാണ് അനിശ്ചിതകാലത്തേക്ക് കുഴല്‍ക്കിണര്‍ നിര്‍മ്മാണം നിര്‍ത്തിവെച്ചതായി അറിയിച്ചത്.
keywords-borwel-agency-kasaragod
keywords-borwel-agency-kasaragod
Post a Comment
0 Comments