കാസര്‍കോട് :(www.evisionnews.in) ഡി.വൈ.എഫ്.ഐ കാസര്‍കോട് ബ്ലോക്ക് വൈസ് പ്രസിഡന്റും, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റംഗവുമായ അഹമ്മദ് അഫ്‌സല്‍ പൊവ്വല്‍ എല്‍.ബി.എസ് എന്‍ജിനിയറിങ്ങ് കോളേജില്‍ നട കണ്ണൂര്‍ സര്‍വ്വകലശാല കലോത്സവ പ്രവര്‍ത്തനത്തിനിടയില്‍ വാഹനാപകടത്തില്‍ മരിച്ചതില്‍ അനുശോച്ചിച്ച് ഡി.വൈ.എഫ്.ഐ കാസര്‍കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് അനുസ്മരണം സംഘടിപ്പിക്കും. പരിപാടി സി.പി.ഐ.(എം) ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത്, സി.പി.ഐ.(എം) കാസര്‍കോട് ഏരിയ സെക്രട്ടറി മുഹമ്മദ് ഹനീഫ എന്നിവര്‍ സംസാരിക്കും.
keywords-ahammed afsal-dyfy-kasaragod
Post a Comment
0 Comments