കാസർകോട്:(www.evisionnews.in) ചരിത്രത്തിൽ നീതിക്കും സത്യത്തിനും വേണ്ടി ഏറ്റവും അധികം പോരാടിയവർ നാടക പ്രവർത്തകരാണെന്ന് പ്രമുഖ നാടകകൃത്ത് ഗോപിനാഥ് കോഴിക്കോട് പറഞ്ഞു.കാസർകോട്ട് നടക്കുന്ന ദക്ഷിണേന്ത്യൻ സംസാകാരികോത്സവത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം. ലോക നാടകകൃത്തുക്കളിൽ പലരും സ്വന്തം ജീവിതം സമൂഹത്തിന് വേണ്ടി സമർപ്പിച്ചവരാണെന്ന് അദ്ദേഹം പറഞ്ഞു.അഡ്വ.പി വി ജയരാജൻ അധ്യക്ഷത വഹിച്ചു. ഇ. ജനാർദ്ദനൻ സ്വാഗതവും ഇട്ടക്കാട് കരുണാകരൻ നന്ദിയും പറഞ്ഞു. ഹൈദ്രബാദ് പ്രജാനാട്യ മണ്ഡലി, തഞ്ചാവൂർ ഉതിര് തിയേറ്റേഴ്സ് എന്നിവർ അവതരിപ്പിച്ച നാടോടിക്കലകളുടെ അവതരണം നടന്നു. നടി ജിഷ അഭിനയ യുടെ സോളോ ഡ്രാമ ശ്രദ്ധേയമായി. അഞ്ചലോട്ടക്കാരന്‍, ഒന്നാം പാഠം എന്നീ തെരുവ് നാടകങ്ങള്‍ നാടകങ്ങള്‍ അരങ്ങേറി . തെരുവ് നാടക കലാകാരന്മാരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു .
keywords-kasaragod-drama-gopinath calicut
Post a Comment
0 Comments