കാസര്‍കോട്: ( www.evisionnews.in) സംസ്ഥാനത്തെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട 6.70 കോടി രൂപയുടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അട്ടിമറിക്കുന്ന സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമെന്ന് കാസറക്കോട് മുനിസിപ്പല്‍ എം.എസ്.എഫ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ മികച്ച രീതിയില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്ക് പണമെത്തിച്ചിരുന്നു, എന്നാല്‍ നിലവിലെ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കാനുള്ള പ്രാഥമിക നടപടി പോലും സ്വീകരിച്ചിട്ടില്ല. വോട്ടിന് വേണ്ടി ന്യൂനപക്ഷ സ്‌നേഹം പറഞ്ഞ എല്‍.ഡി.എഫിന്റെ കാപട്യമാണ് ഇതിലൂടെ പുറത്ത് വന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. സഹദ് ബാങ്കോട് അദ്ധ്യക്ഷത വഹിച്ചു. ഖാലിദ് പച്ചക്കാട്, റഷീദ് തുരുത്തി എന്നിവര്‍ സംസാരിച്ചു. റഫീഖ് വിദ്യാനഗര്‍ സ്വാഗതവും ഖലീല്‍ അബൂബക്കര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: റഫീഖ് വിദ്യാനഗര്‍ (പ്രസിഡണ്ട്), സുനൈഫ് തെരുവത്ത്, ഹബീബ് എ.എച്ച് (വൈസ് പ്രസിഡണ്ട്), ഖലീല്‍ അബൂബക്കര്‍ (ജനറല്‍ സെക്രട്ടറി), ജംഷീര്‍ കണ്ടത്തില്‍, റിയാസ് ചേരങ്കൈ (ജോയിന്റ് സെക്രടറി), സക്കീര്‍ ബാങ്കോട് (ട്രഷറര്‍)
Post a Comment
0 Comments