മലപ്പുറം: (www.evisionnews.in) മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും ലോക്‌സഭാംഗവുമായിരുന്ന ഇ.അഹമ്മദിന്റെ ഭൗതികശരീരം കേരളത്തില്‍ എത്തിച്ചു. ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. കരിപ്പൂരിലെ ഹജ്ഹൗസിലും കോഴിക്കോട്ടെ ലീഗ് ഹൗസിലും ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വയ്ക്കും. രാത്രിയോടെ കണ്ണൂരിലേക്കു കൊണ്ടുപോകും. വ്യാഴാഴ്ചയാണു കബറടക്കം. വന്‍ജനാവലിയാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ എത്തിയിരിക്കുന്നത്. രാവിലെ എട്ടു മുതല്‍ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നടന്ന പൊതുദര്‍ശനത്തില്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. വര്‍ഷങ്ങളോളം അഹമ്മദ് സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നുവെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുസ്മരിച്ചു. ഇ. അഹമ്മദിന്റെ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മോദി, അതീവ ശുഷ്‌കാന്തിയോടെ രാജ്യത്തെ സേവിച്ച രാഷ്ട്രീയ നേതാവായിരുന്നു അഹമ്മദെന്നും സ്മരിച്ചു. ചൊവ്വാഴ്ച ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടന്നുകൊണ്ടിരിക്കെ രാവിലെ 11.30നു പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അഹമ്മദിനെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ 2.15 നാണു മരണം സ്ഥിരീകരിച്ചത്.
Post a Comment
0 Comments