പള്ളങ്കോട് (www.evisionnews.in): ഉന്നത വിദ്യാഭ്യാസ തൊഴില്‍ പരിശീലനത്തിനായി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമണ്‍ എക്‌സലന്‍സ് എന്ന പേരില്‍ രൂപീകൃതമായ ഫൗണ്ടേഷന്റെ പ്രഖ്യാപനം പള്ളങ്കോട്ട് ശനിയാഴ്ച ചെയര്‍മാന്‍ കൂടിയായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സംരഭത്തിനു കീഴില്‍ ആദ്യമായി ആരംഭിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കുള്ള തസ്‌കിയ കോഴ്‌സിന്റെ ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിക്കും.
ഹയര്‍സെക്കണ്ടറി സ്‌കൂള്‍, സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍, വാഫി കോളജ്, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ ഐ.ടി.സി, ഹിഫല്‍ ഖുര്‍ആന്‍ കോളജ് തുടങ്ങിയ സംരഭങ്ങളാണ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്. ഡിപ്ലോമ ഇന്‍ വുമണ്‍ എംപവര്‍മെന്റ്, പി.എസ്.സി കോച്ചിങ്, പ്ലസ് ടു എന്‍.ഐ.ഒ.എസ്, ടൈലറിങ്, അവധിക്കാല പാക്കേജ് എന്നിവ ഉടന്‍ തന്നെ തുടങ്ങും.
സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. കെ.പി അബ്ദുല്‍ ഖാദര്‍ ഫൈസി പതാക ഉയര്‍ത്തും. സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ ബ്രോഷര്‍ പ്രകാശനം ചെയ്യും. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കര്‍ണാടക സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി യു.ടി ഖാദര്‍ മുഖ്യാതിഥിയാകും. മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തും.
പി.ബി അബ്ദുറസാഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ ഹാജി, പി.എസ് ഇബ്രാഹിം ഫൈസി, റാഷിദ് ഗസ്സാലി, സുഹൈര്‍ അസ്ഹരി, എം.പി ഷാഫി ഹാജി ഖത്തര്‍, എന്‍.എ അബൂബക്കര്‍ ഹാജി, കെ മൊയ്തീന്‍കുട്ടി ഹാജി, എം.എ സിറാര്‍, സോളാര്‍ കുഞ്ഞാമദ് ഹാജി, കുദ്രോളി ഷാഫി ഹാജി, കെ.പി സിറാജുദ്ദീന്‍, എ മുഹമ്മദ് കുഞ്ഞി പ്രസംഗിക്കും.
keywords:kasaragod-pallangod-shihab-thangal-foundation-for-human-excellence-saturday
Post a Comment
0 Comments