കൊല്‍ക്കത്ത (www.evisionnews.in): നഗരത്തിലെ ഹോള്‍സെയില്‍ വിപണിയായ ബുറാബസാറില്‍ വന്‍ തീപിടിത്തം. ബുറാബസാറിലെ ഒരു കെട്ടിടത്തിലാണ് തിങ്കളാഴ്ച രാത്രി തീപിടിത്തമുണ്ടായത്. രാത്രി പത്തോടെയാണ് സംഭവം. അഗ്‌നിശമന സേനയുടെ 30 വാഹനങ്ങള്‍ തീയണയ്ക്കാന്‍ രംഗത്തുണ്ട്. പ്ലാസ്റ്റിക്കുകളും ഗ്യാസ്‌സിലിണ്ടറുകളും തീപിടിത്തത്തിന് ആക്കംകൂട്ടിയതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തീപിടിത്തം നിയന്ത്രണവിധേയമായെങ്കിലും പൂര്‍ണ്ണമായി അണയ്ക്കാനായിട്ടില്ല. കെട്ടിടത്തില്‍ കുടുങ്ങിയ ഏഴോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ക്ക് പരിക്കേറ്റതായോ മരിച്ചതായോ റിപ്പോര്‍ട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായില്ലെങ്കിലും ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിയും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉള്‍പ്പെടെയുള്ളവയും പരിശോധിക്കുന്നുണ്ട്. സമീപം താമസിക്കുന്നവരെ ഒഴിപ്പിച്ചു. തീപിടിച്ച കെട്ടിടത്തിലേക്ക് എത്തുന്ന വഴി ചെറുതായത് രക്ഷാ പ്രവര്‍ത്തകരെ ബുദ്ധിമുട്ടിലാക്കി. സമീപമുള്ള കെട്ടിടങ്ങള്‍ക്കുമുകളില്‍ കയറിയാണ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത്.
Post a Comment
0 Comments