Type Here to Get Search Results !

Bottom Ad

ജനകീയ സമരസമിതി ബദിയടുക്ക പി ഡബ്‌ള്യു ഡി ഓഫിസ് താഴിട്ട്പൂട്ടി


ബദിയടുക്ക: (www.evisionnews.in) ജനകീയ സമരസമിതി ബദിയടുക്ക പി ഡബ്‌ള്യു ഡി ഓഫിസ് താഴിട്ട്പൂട്ടി. ചെര്‍ക്കള -കല്ലടുക്ക, ബദിയടുക്ക- സുള്ള്യപദവ്, മുള്ളേരിയ- അര്‍ലപദവ് റോഡുകളുടെ ശോചനീയാവസ്ഥ മുന്‍ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമരസമിതി ഇന്ന് നടത്തുന്ന പി ഡബ്‌ള്യു ഡി ഓഫിസ് മാര്‍ച്ചിന്റെയും ഉപരോധത്തിന്റെയും ഭാഗമായിട്ടാണ് ബദിയടുക്ക പി ഡബ്‌ള്യു ഡി ഓഫിസ് താഴിട്ട്പൂട്ടിയത്. വെള്ളിയാഴ്ച്ച രാത്രി 10 മണിയോടെയാണ് സമരസമിതിയുടെ നേതൃത്വത്തില്‍ ഓഫിസ് താഴിട്ട് പൂട്ടിയത്. സമരസമിതി 8 ദിവസമായി മലയോര മേഖലയിലെ റോഡുകളുടെ ശോചനിയവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നത് അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകാത്തതിനലാണ് മാര്‍ച്ചും ഉപരോധവും നടത്തുന്നത്. ഇന്ന് രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന ഉപരോധത്തില്‍ വിവിധ രാഷ്ട്രിയ യുവജന സംസ്‌ക്കാരിക സംഘടനകള്‍ പങ്കെടുക്കുമെന് സമരസമിതി അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad