കാസര്‍കോട് (www.evisionnews.in): ആറ് തലമുറ വരെ എത്തിനില്‍ക്കുന്ന ചെമ്മനാട് കോലത്തൊട്ടി കെ.ടി മമ്മിന്‍ച്ച തറവാട് അംഗങ്ങളുടെ സംഗമം 24ന് നടക്കും. ചെമ്മനാട് പ്രത്യേകം സജ്ജമാക്കിയ സംഗമ നഗരിയില്‍ മമ്മിന്‍ച്ചയുടെ ആയിരത്തിലേറെ വളര്‍ന്ന അനന്തരവന്‍മാര്‍ സംഗമിക്കുമെന്ന് കുടുംബാംഗങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ടിപ്പുവിന് വേണ്ടി ധാന്യം ശേഖരിക്കാനെത്തി നാടിന്റെ സാംസ്‌കാരിക സമ്പന്നതയില്‍ ആകൃഷ്ടനായി ചെമ്മനാട് താമസമാക്കിയ മാഹിന്‍ക്കയുടെ പേരക്കുട്ടിയാണ് കെ.ടി മമ്മിന്‍ച്ച. ആദ്യ ഭാര്യയിലും അവരുടെ മരണ ശേഷം രണ്ടാം ഭാര്യയിലുമായി നാലു ആണ്‍ മക്കളും ആറു പെണ്‍ മക്കളുമായി മൊത്തം പത്ത് മക്കളാണ് മമ്മിന്‍ച്ചക്കുള്ളത്. മാഹിന്‍ കോലത്തൊട്ടി, ഇസ്മായില്‍ കോലത്തൊട്ടി, അഹമ്മദ് കോലത്തൊട്ടി, ബാവ പുത്തൂര്‍, ഉമ്മു അലീമ കല്ലുവളപ്പില്‍, ഖദീജ കുനിയില്‍, ആച്ചിബി തുരുത്തി, ആയിഷ ആലംപാടി, കുഞ്ഞാമിന ആലംപാടി, ബിഫാത്തിമ എരിയാല്‍ എന്നിവരിലൂടെയുള്ള തലമുറ ഉള്‍പെടുന്നതാണ് കെ.ടി മമ്മിന്‍ച്ച തറവാട്.
രാവിലെ ഒമ്പത് മണിക്ക് രജിസ്ട്രേഷന്‍ നടക്കും. പത്ത് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. തറവാട് അംഗം മുഹമ്മദ് മുബാറക് ഹാജി അധ്യക്ഷത വഹിക്കും. മുന്‍ മന്ത്രി സി.ടി അഹമ്മദലി, കാസര്‍കോട് സി.ഐ സി.എ അബ്ദുറഹീം മുഖ്യാതിഥികളായിരിക്കും. ചെമ്മനാട് ഖത്തീബ് ലുത്തുഫുള്ളാഹ് ഇംദാദി ഉല്‍ബോധന പ്രസംഗം നടത്തും. വൈകിട്ട് 3.30 മുതല്‍ ആറു മണി വരെ കായിക പരിപാടികളോടെ സംഗമം സമാപിക്കും. പത്രസമ്മേളനത്തില്‍ മുബാറക്ക് മുഹമ്മദ് ഹാജി, കെ.ടി ജമാല്‍, കെ.ടി നിയാസ്, കെ.ടി ബഷീര്‍, കെ.ടി ഇസ്മായില്‍, മുര്‍ഷിദ് മുഹമ്മദ് സംബന്ധിച്ചു.
Post a Comment
0 Comments