കാസര്‍കോട് (www.evisionnews.in): പ്രശസ്ത കബഡിതാരവും റഫറിയുമായ രാജന്‍ കുതിരക്കോടിന്റെ കുടുംബത്തെ സഹായിക്കാന്‍ സംഘചേതന കുതിരക്കോടും മറ്റു ക്ലബുകളും ചേര്‍ന്ന് സ്വരൂപിച്ച കുടുംബ സഹായ ഫണ്ട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ഗൗരി കുടുംബത്തിന് കൈമാറി.
കുതിരക്കോട്ട് നടന്ന ചടങ്ങില്‍ മധു മുതിയക്കാല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എ. കുഞ്ഞിരാമന്‍, സരസ്വതി, എം. കുമാരന്‍, ബാലന്‍, വിന്ദീപ് സംസാരിച്ചു. കെ.കെ വത്സലന്‍ സ്വാഗതവും ടി. ദിനേശ് നന്ദിയും പറഞ്ഞു.
Post a Comment
0 Comments