Type Here to Get Search Results !

Bottom Ad

ഫൈസല്‍ വധം: മുഖ്യസൂത്രധാരനായ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍


മലപ്പുറം (www.evisionnews.in): ഫൈസല്‍ വധക്കേസിലെ മുഖ്യസൂത്രധാരനായ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. ആര്‍എസ്എസ് തിരൂര്‍ താലൂക്ക് സഹ കാര്യവാഹക് തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണ(47)നെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രന് മുമ്പാകെ കീഴടങ്ങുകയായിരുന്നു.

പഴനി, മധുര എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു നാരായണനെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതി ബിബിന്‍ അറസ്റ്റിലായതോടെയാണ് കീഴടങ്ങാന്‍ ഇയാള്‍ നിര്‍ബന്ധിതനായത്. ഫൈസലിനെ കൊല്ലാന്‍ പദ്ധതിയിട്ടതിലും കൊലപാതകം ആസൂത്രണം ചെയ്തതിലും മുഖ്യപങ്ക് വഹിച്ചത് നാരായണന്‍ ആയിരുന്നു.

ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ തിരൂരിലെ യാസിറിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്നു നാരായണന്‍. ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതി തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍ (26), സഹായി തിരൂര്‍ തൃപ്രങ്ങോട് പൊയിലിശ്ശേരി എടപ്പറമ്പില്‍ രതീഷ് (27) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 15 ആയി. തിരിച്ചറിയല്‍ പരേഡ് ഉടന്‍ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. 2016 നവംബറില്‍ കൊടിഞ്ഞിയില്‍ വച്ചാണ് ഫൈസല്‍ കൊല്ലപ്പെട്ടത്.


keywords:kerala-malappuram-faisal-murder-rss-leader-arrest
Tags

Post a Comment

0 Comments

Top Post Ad

Below Post Ad