ന്യൂഡല്‍ഹി (www.evisionnews.in): മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ മരണത്തെ സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും ആര്‍.എം.എല്‍ ആശുപത്രി സൂപ്രണ്ടിനുമാണ് വിശദീകരണം ആവശ്യപ്പെട്ട് കമ്മിഷന്‍ നോട്ടീസ് അയച്ചത്. നാലാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ ഉത്തരവിട്ടത്.
മരണത്തിലെ ദുരൂഹത അകറ്റാനാണ് കമ്മിഷന്‍ ഇടപെട്ടത്. ഇ. അഹമ്മദിനെ കാണാന്‍ മക്കളെ അനുവദിക്കാത്തതും മരിച്ചത് മറച്ചുവെച്ചതും ഗുരുതര കുറ്റമാണെന്നും നോട്ടീസിലുണ്ട്.
ലോക്സഭയില്‍ കുഴഞ്ഞുവീണ് രാവിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അഹമ്മദ് മരിച്ചതായി ഐ.സി.യു ജീവനക്കാരും എം.പിമാരും ആരോപിച്ചിരുന്നു. എന്നാല്‍ രാത്രിയോടെയാണ് മരിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.
Post a Comment
0 Comments