ന്യൂഡല്‍ഹി (www.evisionnews.in): മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര സഹമന്ത്രിയുമായ ഇ. അഹമ്മദ് എം.പി (78) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 02;15 നായിരുന്നു അന്ത്യം. ബന്ധുക്കളാണ് മരണ വിവരം സ്ഥിരീകരിച്ചത്. ഹൃദയ സ്തംഭനം മൂലം കഴിഞ്ഞ ദിവസമാണ് ഇ. അഹമ്മദിനെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം രാവിലെ എട്ട് മുതല്‍ 12 വരെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും.
ഉച്ചയ്ക്ക് രണ്ടിന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലേക്ക് പുറപ്പെടും.വൈകിട്ട് കരിപ്പൂരില്‍ ഹജ്ജ് ഹൗസിലും തുടര്‍ന്ന് കോഴിക്കോട് ലീഗ് ഹൗസിലും പൊതുദര്‍ശനം നടക്കും. രാത്രിയോടെ സ്വദേശമായ കണ്ണൂരിലേക്ക് പുറപ്പെടും. കബറടക്കം വെള്ളിയാഴ്ച കണ്ണൂരില്‍ നടക്കും
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കുമ്പോഴാണ് ഇ. അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
Post a Comment
0 Comments