Type Here to Get Search Results !

Bottom Ad

അഹമ്മദ് സാഹിബ് ഹൃദയങ്ങള്‍ നെഞ്ചേറ്റിയ നേതാവ്

കുഞ്ഞഹമ്മദ് ബെദിര


മുസ്ലിം ലീഗിന്റെ ധീരശബ്ദവും ചരിത്രവുമാണ് നമ്മളില്‍ നിന്ന് വിട പറഞ്ഞത്. ഖാഇദേമില്ലത്ത് മുതല്‍ ഹൈദരലി ശിഹാബ് തങ്ങള്‍ വരെയുള്ളവരുടെ കാലത്ത് മുസ്ലിം ലീഗ് (www.evisionnews.in)നടത്തിയ പ്രവര്‍ത്തനങ്ങളിലെയും പ്രഖ്യാപനങ്ങളിലെയും പ്രോജ്വല പങ്കാളിയായിരുന്നു അഹമ്മദ് സാഹിബ്. പാര്‍ലമെന്റില്‍ ബനാത്ത് വാലക്ക് ശേഷം ന്യൂനപക്ഷത്തിന്റെ ശബ്ദമായിരുന്നു അഹമ്മദ് സാഹിബ്. അദ്ദേഹവുമായി നേരിട്ട് പരിചയമുള്ളവര്‍ക്ക് ആമനുഷ്യനോടുള്ള സ്‌നേഹവും വാത്സല്യവും പറഞ്ഞുതീര്‍ക്കാനാവില്ല. ബഹ്‌റൈന്‍ സന്ദര്‍ശന സമയത്ത് അദ്ദേഹവുമായി കൂടുതല്‍ ബന്ധപ്പെടാനായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ സല്‍കരിക്കുന്നതിലും മുസ്ലിം ലീഗ് ചരിത്ര മനസ്സിലാക്കി തരുന്നതിലും അദ്ദേഹം നല്ല ഉത്സാഹമാണ് കാണിച്ചിരുന്നത്.


ഗുജറാത്തിന്റെ തെരുവീഥിയില്‍ ഫാസിസ്റ്റുകള്‍ സംഹാര താണ്ഡവമാടിയപ്പോള്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ (www.evisionnews.in)ലംഘിച്ചു ഇരകളെ കാണാനും ആശ്വസിപ്പിക്കാനും കണ്ണൂരുകാരനായ അഹമ്മദ് സാഹിബെത്തിയത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. വിദേശ രാഷ്ട്രങ്ങളില്‍ ഇന്ത്യയുടെ പ്രതിനിധിയായി പോകാന്‍ യു.പി.എ സര്‍ക്കാര്‍ നിരവധി തവണ തെരഞ്ഞെടുത്തതും ഇ അഹമ്മദ് സാഹിബിനെയായിരുന്നു. തീ മഴ പെയ്യുന്ന റാമല്ലയിലും അശാന്തി പടര്‍ന്ന ഫലസ്തീന്റെ മണ്ണിലും രാജ്യത്തിന്റെ ഐക്യദാര്‍ഢ്യം അറിയിക്കാനും അഹമ്മദ് സാഹിബിനെ തന്നെയായിരുന്നു തെരഞ്ഞെടുത്തത്. 

കേരള മുസ്ലിം ഉമ്മത്തിന്റൈ ഉഷസ് വാനോളമുയര്‍ത്തിയ സമുദായത്തിന്റൈ മുഴുവന്‍ കഴിഞ്ഞുപോയ നേതാക്കളുടെയും (www.evisionnews.in)ലാളനയും സ്‌നേഹവും നേടിയെടുത്ത ഇന്ത്യ എന്ന മഹിതമായ രാജ്യത്തിന്റൈ യശസ് വാനോളം ഉയര്‍ത്തിയ നേതാവായിരുന്നു ഇ അഹമ്മദ് സാഹിബ്. ഏത് ഉയരങ്ങളിലെ ഗോപുരങ്ങളത്രയും കൈപ്പിടിയിലായിരുന്നിട്ടും പാണക്കാട്ടെ ശിക്ഷണവും ശാസനയും ഉപദേശവും നിര്‍ദ്ദേശവുമനുസരിച്ച് മാത്രം ചലിച്ച അനുസരണയുള്ള നേതാവായിരുന്നു. മണ്‍മറഞ്ഞാലും അദ്ദേഹം പാര്‍ട്ടിക്ക് വേണ്ടി ചെയ്ത സേവനങ്ങള്‍ എന്നും പകല്‍പോലെ ഉദിച്ചുനില്‍ക്കും. 




-(ബഹ്‌റൈന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ ട്രഷററാണ് ലേഖകന്‍)
Tags

Post a Comment

0 Comments

Top Post Ad

Below Post Ad