Type Here to Get Search Results !

Bottom Ad

ഇ അഹമ്മദ് ഇന്ത്യന്‍ ജനാധിപത്യത്തോടൊപ്പം നടന്ന വിശ്വപൗരന്‍


പെര്‍ള (www.evisionnews.in): അഞ്ചു പതിറ്റാണ്ടുകാലം രാജ്യത്തിന്റെ ജനാധിപത്യത്തിനോടൊപ്പം നടന്ന് ഇന്ത്യയുടെ വിശ്വപൗരനായി മാറിയ ഇ അഹമ്മദ് മതേതര ജനാധിപത്യത്തിന്റെ ശക്തനായ വക്താവായിരുന്നെന്ന് കുമ്പള ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രെട്ടറി രവീന്ദ്രനാഥ് നായക് അനുസ്മരിച്ചു. മുസ്ലിം ലീഗ് എന്‍മകജെ പഞ്ചായത്ത് കമ്മിറ്റീ പെര്‍ള ടൗണില്‍ നടത്തിയ സര്‍വ്വകക്ഷി അനുശോചന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോകനേതാക്കളുമായി ഉന്നതബന്ധം പുലര്‍ത്തുകയും പ്രവാസികളുടെ ഉറ്റതോഴനായി നിലകൊണ്ട അഹമ്മദ് മികച്ച മനുഷ്യ സ്‌നേഹിയായിരുന്നു. മുന്‍ പ്രധാന മന്ത്രി ഇന്ദിരഗാന്ധി മുതല്‍ പുതിയ തലമുറയുടെ ഭരണകര്‍ത്തകള്‍ വരെ പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ എം.പിമാരിലൊരാളായ അഹമ്മദ് സാഹിബ് വാക്കും പ്രവര്‍ത്തിയും ഒരേ പോലെ വിളംബരപ്പെടുത്തിയ നേതാവാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രെട്ടറി അഷ്റഫ് മര്‍ത്യ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബി എസ് ഗംഭീര്‍, ബിജെപി നേതാവ് ടി പ്രസാദ പെര്‍ള, സിപിഎം ഏരിയ കമ്മിറ്റി അംഗം രാമകൃഷ്ണ റൈ, കോണ്‍ഗ്രസ് നേതാക്കളായ സി സഞ്ജീവ റൈ, അമ്മു അദ്കാസ്ഥല, മുസ്ലിം ലീഗ് പ്രസിഡന്റ് അബൂബക്കര്‍ പെര്‍തനെ, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സിദ്ദിഖ് വോളമോഗര്‍, ഹെഡ് മാസ്റ്റര്‍ മഹാലിംഗേശ്വര ഭട്ട്, ഹമീദലി കന്തല്‍, ശാഹുല്‍ ഹമീദ് അജിലടക, ഇഖ്ബാല്‍ പെര്‍ള, എം എസ് ഇബ്രാഹിം, എം കെ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല മൂലെ, പഞ്ചായത്ത് മെമ്പര്‍മാരായ ആയിഷ എ എ, സിദ്ദിഖ് ഹാജി കണ്ടിഗെ, ഹസന്‍ കുതുവ, യൂത്ത് ലീഗ് നേതാക്കളായ മുസ്തഫ വോളമോഗര്‍, അഷ്റഫ് അമേകല, ഹകീം കണ്ടിഗെ സംസാരിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad