Type Here to Get Search Results !

Bottom Ad

ഇ.അഹമ്മദ് ചൊവ്വാഴ്ചതന്നെ മരിച്ചിരുന്നു; പി.വി. അബ്ദുല്‍ വഹാബ് എംപിയുടെ വെളിപ്പെടുത്തല്‍


തിരുവനന്തപുരം: (www.evisionnews.in) ഇ.അഹമ്മദ് എംപിയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി മുസ്!ലിം ലീഗിന്റെ രാജ്യസഭാംഗം പി.വി. അബ്ദുല്‍ വഹാബ്. പാര്‍ലമെന്റ് സമ്മേളനത്തിനിടെ കുഴഞ്ഞുവീണ ഇ.അഹമ്മദിനെ ആശുപത്രിയിലേക്കു കൊണ്ടുപോയതിനു പിന്നാലെതന്നെ ഇക്കാര്യം അറിഞ്ഞിരുന്നു. ഒരു കേന്ദ്രമന്ത്രിയാണ് ഇക്കാര്യം തന്നോടു പറഞ്ഞത്. അതേസമയം, കേന്ദ്രമന്ത്രിയുടെ പേരു വെളിപ്പെടുത്താന്‍ അബ്ദുല്‍ വഹാബ് എംപി തയാറായില്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എംപിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. അതേസമയം, ഇ.അഹമ്മദിനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നുവെന്നും ഔദ്യോഗികമായി അറിയിച്ചിരുന്നതുപോലെ ബുധനാഴ്ച പുലര്‍ച്ചെ 2.15നാണ് അദ്ദേഹം മരിച്ചതെന്നും അദ്ദേഹത്തെ ചികിത്സിച്ച റാം മനോഹര്‍ ലോഹ്യ ആശുപത്രി അധികൃതര്‍ ഇന്നു വ്യക്തമാക്കിയിരുന്നു. സന്ദര്‍ശകരെ അനുവദിക്കാതിരുന്നത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥി കണക്കിലെടുത്തു മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കഴമ്പില്ലെന്നും മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു. ഇ. അഹമ്മദിന്റെ മരണം പുറത്തറിയിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ രാഷ്ട്രീയ സ്വാധീനവും സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരന്നു. ഇതുമായി ബന്ധപ്പെട്ട് ഏതുതരത്തിലുള്ള അന്വേഷണവും അദ്ദേഹം സ്വാഗതം ചെയ്തിരുന്നു. അതേസമയം, രാഷ്ട്രീയ ലക്ഷ്യത്തോടെ ഇ. അഹമ്മദിന്റെ മരണം മറച്ചുവച്ചുവെന്നാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ആരോപണം. മരണവുമായി ബന്ധപ്പെട്ട ദുരൂഹതയില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നാണ് ആവശ്യം. അഹമ്മദിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിനു പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അനുമതി നിഷേധിക്കുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad