കാസര്‍കോട് (www.evisionnews.in): രാജ്യാന്തരങ്ങളില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ വ്യക്തിത്വമായിരുന്നു ഇ. അഹമ്മദെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും മണ്ഡലം പ്രസിഡണ്ട് സെക്രട്ടറിമാരുടെയും യോഗം അഭിപ്രായപ്പെട്ടു. രാജ്യത്ത് ന്യൂന പക്ഷങ്ങളുടെ അസ്തിത്വം വളര്‍ത്തുന്നതിന് ഏറെ പരിശ്രമം നടത്തിയ ഇ. അഹമ്മദിന്റെ നിര്യാണം കനത്ത നഷ്ടമാണ്.
കേന്ദ്രകേരള സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ 13 മുതല്‍ 20 വരെ യു.ഡി.എഫ് നടത്തുന്ന മേഖല വാഹന പ്രചാരണ ജാഥ വിജയിപ്പിക്കും. സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാര്‍ച്ച് മാസം സംഘടിപ്പിക്കുന്ന ജില്ലാ കണ്‍വെന്‍ഷന്റെ ഭാഗമായി അഞ്ച് മണ്ഡലം കമ്മിറ്റികളും യോഗം വിളിച്ച് ചേര്‍ക്കും. മഞ്ചേശ്വരം17, കാസര്‍കോട്14, ഉദുമ17, കാഞ്ഞങ്ങാട്22, തൃക്കരിപ്പൂര്‍12 എന്നീ തിയ്യതികളിലാണ് യോഗം.
ജില്ലാ ജനറല്‍ സെക്രട്ടറിയായി എ.എ അബ്ദുല്‍ റഹ്മാനെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് കുഞ്ഞഹമ്മദ് പുഞ്ചാവി അധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറര്‍ എം.എസ് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കെ.ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഹസ്സന്‍ നെക്കര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം. അബ്ദുല്ല മുഗു, സി.എ അബ്ദുല്ലക്കുഞ്ഞി, സി.എം ഖാദര്‍ ഹാജി, കൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍, പി.എച്ച് അബ്ദുല്‍ ഹമീദ്, ഇബ്രാഹിം പാലാട്ട്, കെ.എം മൂസ ഹാജി, ഇ.ആര്‍ ഹമീദ്, എസ്.പി സലാഹുദ്ദീന്‍, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ഒ.ടി അഹമ്മദ് ഹാജി, ബി.കെ ഹംസ, ഇബ്രാഹിം മൊഗര്‍, ഇബ്രാഹിം കലീല്‍ മരിക്ക, അബ്ബാസ് ബന്താട്, എ.പി ഹസൈനാര്‍, സി.പി കമറുദ്ദീന്‍, ഉസ്മാന്‍ പാണ്ട്യാല, കെ.എ ഖാദര്‍ ഹാജി പ്രസംഗിച്ചു.
Post a Comment
0 Comments