നാദാപുരം (www.evisionnews.in): അന്ധവിശ്വാസത്തിന്റെ പേരില്‍ നടത്തിയ മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. കോഴിക്കോട് വെള്ളയില്‍ പുതിയ കടവില്‍ സ്വദേശി ലൈലാ മന്‍സിലില്‍ ഷമീനയാ(29)ണ് മരിച്ചത്. ശരീരമാസകലം പൊള്ളലേറ്റ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുറമേരി ഹോമിയോമുക്കിന് സമീപം മാളുമുക്കിലെ വീട്ടില്‍നടന്ന മന്ത്രവാദത്തിനിടെയാണ് യുവതിക്കു പൊള്ളലേറ്റത്. മന്ത്രവാദ ചികില്‍സ നടത്തിയ കുറ്റ്യാടി അടുക്കത്ത് കൂവ്വോട്ട് പൊയ്യില്‍ നജ്മ(35)യെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ഷമീനയ്ക്ക് രണ്ടാം വിവാഹം നടക്കുന്നത് വൈകിയതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ക്കൊപ്പം യുവതിയെ നജ്മയുടെ അടുത്തെത്തിച്ചത്. ഷമീനയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments