കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട്ട് നടന്നു വരുന്ന ഹദിയ അതിഞ്ഞാല്‍ പ്രഭാഷണ പരമ്പരയുടെ ഗള്‍ഫ് കോ.ഓഡിനേറ്റര്‍ കുഴഞ്ഞു വീണു മരിച്ചു. അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിനു സമീപത്തെ ഹസൈനാര്‍-അലീമ ദമ്പതികളുടെ മകന്‍ പി.വി.ബഷീറാ(49)ണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ പ്രഭാഷണ വേദിയില്‍ നിന്നും സ്വവസതിയിലെത്തിയ ഉടന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: നുസൈബ, അഫ്രാസ്, മുഹ്സിന്‍, മസ്റിന്‍. അബുദാബിയിലെ ടി.എന്‍.കെ കമ്പനിയില്‍ ജീവനക്കാരനായിരുന്ന ബഷീര്‍ പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാനായി ഒരുമാസം മുമ്പായിരുന്നു നാട്ടിലെത്തിയത്.
keywords:kasaragod-kanhangad-co-ordinator-death-at-discourse
Post a Comment
0 Comments