കുമ്പള (www.evisionnews.in): കയ്യൂര്‍ സ്വദേശിയും പെരിയയിലെ മകളുടെ വീട്ടില്‍ താമസക്കാരനുമായ കര്‍ഷകനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമ്പാന് നായറാ(65)ണ് മരിച്ചത്. യാത്രയ്ക്കിടയില്‍ ട്രെയിനില്‍ നിന്നു തെറിച്ചു വീണതാണെന്നു സംശയിക്കുന്നു. ചീമേനി പഞ്ചായത്ത് ഓഫീസിലേയ്ക്കു പോകുന്നുവെന്നു പറഞ്ഞാണ് ബുധനാഴ്ച രാവിലെ പെരിയയിലുള്ള മകള്‍ മഞ്ജുളയുടെ വീട്ടില്‍ നിന്നും തമ്പാന് നായര്‍ ഇറങ്ങിയത്. പിന്നീട് വീട്ടിലേക്കു ഫോണ്‍ ചെയ്ത് മംഗളൂരുവിലേയ്ക്കു പോകുന്നുവെന്നു അറിയിച്ചിരുന്നു. അതിനുശേഷം വിവരമൊന്നും ലഭിച്ചില്ല. ഇന്നു രാവിലെ ആരിക്കാടി ഒന്നാം ഗേറ്റിനു സമീപത്തു നാട്ടുകാരാണ് മൃതദേഹം കണ്ടത്. പോക്കറ്റില്‍ ഉണ്ടായിരുന്ന എസ്.ബി.ടി ബാങ്കിന്റെ പാസ്ബുക്കിലെ മേല്‍വിലാസമാണ് മരിച്ച ആളെ തിരിച്ചറിയാന്‍ സഹായിച്ചത്.
ഭാര്യ: ലക്ഷ്മി. മക്കള്‍: മനോജ്, അഞ്ജു. സഹോദരങ്ങള്‍: കുഞ്ഞിരാമന്, ഗോവിന്ദന്, കാര്‍ത്യായനി, സത്യഭാമ. കുമ്പള പോലീസ് കേസെടുത്തു.
keywords:kasaragod-kumbla-kayyur-native-thamban-nayar-deadbody-at-railway-track
Post a Comment
0 Comments