Type Here to Get Search Results !

Bottom Ad

മന്‍മോഹന്‍സിംഗിനും രാഹുല്‍ ഗാന്ധിക്കുമെതിരെ മോദി നടത്തിയ പ്രസ്താവനക്കെതിരെ സി.പി.ഐ നേതാവ് ഡി. രാജ


ന്യൂഡല്‍ഹി (www.evisionnews.in): മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കുമെതിരെയും മോദി നടത്തിയ പ്രസ്താവനക്കെതിരെ സി.പി.ഐ നേതാവും എം.പിയുമായ ഡി. രാജ രംഗത്ത്. അല്‍പം കൂടി അന്തസ് മോദി കാണിക്കണമെന്നും ഇന്ത്യയെ നയിക്കുന്ന പ്രധാനമന്ത്രിയാണെന്ന കാര്യം മോദി മറക്കരുതെന്നും രാജ പറയുന്നു. ചില കാര്യങ്ങള്‍ പറയാനും ആവശ്യപ്പെടാനും അദ്ദേഹത്തിന് അവകാശമുണ്ട്. ഒരു സി.പി.ഐ എം.പി എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത് മോദി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും പിന്‍മാറണമെന്നാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന കാര്യം മറന്നുകൊണ്ടാണ് ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ മോദി നടത്തുന്നത്- രാജ പറഞ്ഞു.

പ്രതിപക്ഷത്തെ ഉള്‍ക്കൊള്ളാന്‍ മോദി തയ്യാറാകണം. അദ്ദേഹം ഒരു രാഷ്ട്രീയപാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നുണ്ടാകാം. എന്നാല്‍ അടിസ്ഥാനപരമായി അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അത് മനസിലാക്കി വേണം അദ്ദേഹം സംസാരിക്കാന്‍- രാജ പറഞ്ഞു. ഒരു മുന്‍പ്രധാനമന്ത്രിയെ കുറിച്ച് ഇത്തരം തരംതാഴ്ന്ന ഒരു പ്രസ്താവന ഒരു പ്രധാനമന്ത്രിയും ഇതുവരെ നടത്തിയിട്ടില്ലെന്നും ഇത്രയേറെ തരംതാഴാന്‍ മോദിക്കല്ലാതെ മറ്റാര്‍ക്കും സാധിക്കില്ലെന്ന് രാഹുല്‍ഗാന്ധിയും കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad