Type Here to Get Search Results !

Bottom Ad

ഫില്ലി കഫേ അണ്ടര്‍ ആം ഫ്ളെഡ് ലൈറ്റ് ക്രിക്കറ്റ്: സി.വൈ.സി.സി ചൗക്കി ജേതാക്കള്‍


ചൗക്കി (www.evisionnews.in): ഫില്ലി കഫേ സി.വൈ.സി.സി ചൗക്കി സംഘടിപ്പിച്ച മുന്നാമത് ഫില്ലി കഫേ അണ്ടര്‍ ആം ഫ്ളെഡ് ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ സി.വൈ.സി.സി ചൗക്കി ജേതാക്കളായി. ഉത്തരകേരളത്തിലെയും ദക്ഷിണകന്നഡയിലെയും എഴുപതോളം ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ഫൈനലില്‍ സ്വാഗത് ഫ്രണ്ട്സിനെയാണ് സി.വൈ.സി.സി ചൗക്കി പരാജയപ്പെടുത്തിയത്. 

ടൂര്‍ണ്ണമെന്റ് അസീസ് കടപ്പുറത്തിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ്, എ.എ. ജലീല്‍ ഉദ്ഘാടനം ചെയ്തു. അസ്ഹര്‍ കറാമ, സമദ് കറാമ, അമാനുള്ള, ഖാലിദ്, യാസര്‍ അറഫാത്ത്, ഹാരിഫ് മെഡിക്കല്‍, ലത്തീഫ് കറാമ, സിദ്ദീഖ് കടപ്പുറം, നൗഫല്‍, ദില്‍സാദ്, സൈഫു കുണ്ടത്തില്‍, ഫര്‍സി, ഖലീല്‍, ഷംസു, സിഫാറത്ത്, സഫ്വാന്‍, ഹമീദ് കുണ്ടത്തില്‍, അഷ്റഫ് കുണ്ടത്തില്‍ എന്നിവര്‍ ടൂര്‍ണ്ണമെന്റിന് നേതൃത്വം നല്‍കി. സാദിഖ് കടപ്പുറം സ്വാഗതവും ജാഷിര്‍ കാവുഗോളി നന്ദിയും പറഞ്ഞു. റഫീഖ് കുന്നില്‍, നാംഹനീഫ്, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, മുസ്തഫ തോരവളപ്പില്‍, ഹനീഫ് കടപ്പുറം, ഷംസീര്‍ സുല്‍ത്താന്‍, കരീം ചൗക്കി, ഹമീദ് പടിഞ്ഞാര്‍, നസീര്‍ കല്ലങ്കൈ, ജീലാനി കല്ലങ്കൈ, എ.പി ഹനീഫ് സംസാരിച്ചു.

keywords:kasaragod-chowki-filli-cafe-under-arm-cricket-tournament-cycc-winners

Post a Comment

0 Comments

Top Post Ad

Below Post Ad