കരിപ്പൂര്‍ (www.evisionnews.in): നേന്ത്രപ്പഴത്തിനുള്ളിലും ഭക്ഷണപ്പൊതികളിലും മറ്റും ഒളിപ്പിച്ചു വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച 45.7 ലക്ഷം ഇന്ത്യന്‍ രൂപയുടെ മൂല്യമുള്ള വിദേശ കറന്‍സികള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഡി.ആര്‍.ഐ സംഘം പിടികൂടി. തലശ്ശേരി സ്വദേശിയായ റമീസിന്റെ (21) ബാഗേജില്‍നിന്ന് 33,36,800 രൂപ മൂല്യമുള്ള സൗദി റിയാലും മട്ടന്നൂര്‍ സ്വദേശിയായ റാസികിന്റെ (26) ബാഗേജില്‍നിന്ന് 12,32,300 രൂപ മൂല്യമുള്ള വിവിധ വിദേശ കറന്‍സികളുമാണു പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ 1.45നു ദുബായിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ പോകാനെത്തിയതായിരുന്നു റമീസ്.
ബാഗേജിലെ ഭക്ഷണപ്പൊതികളിലും നേന്ത്രപ്പഴത്തിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സികള്‍. നേന്ത്രപ്പഴത്തിന്റെ മധ്യഭാഗം മുറിച്ചുമാറ്റി, കറന്‍സികള്‍ ചുരുട്ടിവച്ചാണ് ഒളിപ്പിച്ചിരുന്നത്.റാസികിന്റെ ഹാന്‍ഡ് ബാഗില്‍ തുണികള്‍ക്കുള്ളിലായിരുന്നു പണം ഒളിപ്പിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണു പണം പിടികൂടിയത്.
Post a Comment
0 Comments