തിരുവനന്തപുരം (www.evisionnews.in): കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പും അതിന് ശേഷമുണ്ടായ സ്ഥിതികളും ഓര്‍മിപ്പിച്ച് സിപിഐയെ പരോക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 'സിപിഐഎം ചരിത്രവഴികളിലൂടെ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് കഴിഞ്ഞ കാല സംഭവവികാസങ്ങള്‍ ഉയര്‍ത്തിക്കാട്ടി പിണറായി വിജയന്‍ സിപിഐക്കെതിരെ രംഗത്ത് വന്നത്.
ദുര്‍ബലമായ കണ്ണിയെ സകല ശക്തിയുമെടുത്ത് ആക്രമിച്ചാല്‍ ഇടതുപക്ഷം ദുര്‍ബലമാകില്ലന്നതിനാലാണ് കരുത്തുറ്റ സിപിഐഎമ്മിനെ വലതുപക്ഷം ആക്രമിക്കുന്നതെന്ന് പിണറായി പറഞ്ഞു. ഇത് തിരിച്ചറിയേണ്ടത് ഇടതുപക്ഷത്തുള്ളവരാണെന്നും പിണറായി ഓര്‍മപ്പെടുത്തി.
ഇന്ത്യന്‍ ക്മ്യൂണിസ്റ്റ് പാര്‍ട്ടി 1964 ല്‍ പിളര്‍ന്നപ്പോള്‍ ധിക്ഷണാശാലികളായ നേതാക്കളുടെ തീരുമാന ഇല്ലായിരുന്നുവെങ്കില്‍ ഇടതുപക്ഷത്തിന് എന്ത് സംഭവിക്കുമെന്ന് ആലോചിക്കണം. സിപിഐഎമ്മിനെ സോവിയറ്റ്, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അംഗീകരിച്ചിരുന്നില്ല.
പക്ഷെ രാജ്യത്തെ ജനങ്ങള്‍ അംഗീകരിച്ചു. അതിന്റെ ഫലമാണ് 1965ലെ തെരഞ്ഞെടുപ്പിലുണ്ടായത്. സിപിഐഎം രൂപീകരിച്ച ശേഷം തൃശൂരില്‍ ആദ്യ കേന്ദ്ര കമ്മിറ്റിക്ക് മുമ്പ് ഇഎംഎസും ജ്യോതിബസുവും ഒഴികെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു. സിപിഐഎം സാര്‍വദേശിയ പ്രസ്ഥാനത്തിന്റെ ഭാഗമാണോന്ന് ചിലര്‍ ചോദിച്ചു. രാജ്യത്തെ ജനങ്ങളുടെ പാര്‍ട്ടിയെന്നതായിരുന്നു മറുപടി. അതിനുള്ള അംഗീകാരമാണ് തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് ലഭിച്ചത്. ഏറ്റവും കൂടുതല്‍ സീറ്റ് നേടികൊണ്ട് സിപിഐഎമ്മാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന് ജനങ്ങള്‍ ഉറപ്പിച്ചു. ഇതോടെ സിപിഐഎമ്മിനെ അംഗീകരിക്കാന്‍ സോവയിറ്റ്, ചൈനീസ് പാര്‍ട്ടികള്‍ തയാറായി.
ഗോര്‍ബച്ചോവിന്റെ പെരസ്ത്രോയിക്കക്ക് എതിരെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തില്‍ അഭിപ്രായം പറഞ്ഞ പാര്‍ട്ടിയാണ് സിപിഐഎം. അന്തിമ വിജയം സോഷ്യലിസത്തിനെന്ന പറയാന്‍ ലോകത്ത് ധൈര്യം കാണിച്ച ഏക പാര്‍ട്ടി സിപിഐഎമ്മാണ്. കേരളത്തിലെ സാഹചര്യം എന്തായിരുന്നുവെന്ന് ഇപ്പോള്‍ പറയേണ്ടതില്ലല്ലോ എന്നും പിണറായി ചോദിച്ചു.
Post a Comment
0 Comments