Type Here to Get Search Results !

Bottom Ad

സി.എം അബ്ദുല്ല മൗലവിയുടെ മരണം: അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം ദുരൂഹം

കാസര്‍കോട് (www.evisionnews.in): ചെമ്പിരിക്ക- മംഗലാപുരം ഖാസിയും സമസ്ത വൈസ് പ്രസിഡണ്ടുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം ദുരൂഹവും സംശയാസ്പദവുമാണെന്ന് യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആരോപിച്ചു.

നാളിതുവരെയുള്ള അന്വേഷണത്തില്‍ ലോക്കല്‍ പൊലീസ് മുതല്‍ സിബിഐ വരെയുള്ള ഏജന്‍സികള്‍ അന്വേഷണം അട്ടിമറിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചത്. മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സത്യസന്ധമായി അന്വേഷിച്ച് യഥാര്‍ഥ കാരണങ്ങള്‍ പുറത്തുകൊണ്ടു വരണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ യുഡിഎഫ് നടത്തുന്ന ജാഥ വിജയമാക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് പി. ഇസ്മായില്‍ വയനാട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്‌ല, ടി.എസ് നജീബ്, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, സെഡ്.എ കയ്യാര്‍, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, നിഷാം പട്ടേല്‍, സൈഫുല്ല തങ്ങള്‍, സഹീര്‍ ആസിഫ്, ഹാരിസ് തൊട്ടി, ഷംസുദ്ദീന്‍ കൊളവയല്‍, ഗോള്‍ഡന്‍ റഹ്മാന്‍, സിദ്ദീഖ് സന്തോഷ് നഗര്‍, റൗഫ് ബാവിക്കര, കെ.കെ.ബദറുദ്ദീന്‍, സഹീദ് വലിയപറമ്പ, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മുഹമ്മദ് അസീം, ബഷീര്‍ മൊഗര്‍, ഇര്‍ഷാദ് മള്ളങ്കൈ, നൗഫല്‍ തായല്‍, ബി.ടി.അബ്ദുല്ലക്കുഞ്ഞി, എന്‍.എ.താഹിര്‍, ഹാരിസ് തായല്‍, സത്താര്‍ ബേവിഞ്ച, അന്‍വര്‍ ഓസോണ്‍, അന്‍വര്‍ സാദാത്ത് കോളിയടുക്കം, അബൂബക്കര്‍ കണ്ടത്തില്‍, എംബി ഷാനവാസ്, അബ്ബാസ് കൊള്‍ച്ചപ്പ്, ഹാരിസ് ബാവനഗര്‍, യു.വി.ഇല്യാസ്, യു. മുഷ്താഖ്, ഷരീഫ് മാടപ്പുറം, ഷറഫുദ്ദീന്‍ കുണിയ, എ.കെ ഹാരിഫ്, സി.ഐ.ഹമീദ്, ഹാഷിം ബംബ്രാണി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad