ബത്തേരി: (www.evisionnews.in) വയനാട് ജില്ലയിലെ ബത്തേരി താളൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളി കൊല്ലപ്പെട്ടു. കര്‍ണാടക ഗുണ്ടല്‍പേട്ട് സ്വദേശി നാഗപ്പയാണ് മരിച്ചത്. കുരുമുളക് പറിക്കുന്നതിനിടയിലായിരുന്നു ആക്രമണം. നാട്ടിലിറങ്ങിയ കാട്ടാന നിരവധി കൃഷികളും നശിപ്പിച്ചു. തമിഴ്‌നാട് വനത്തില്‍നിന്നാണ് ആന നാട്ടിലേക്കിറങ്ങിയത്. രാവിലെ ഏഴരയ്ക്കായിരുന്നു ആക്രമണം. പൊലീസും വനപാലകരും സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Post a Comment
0 Comments