കാഞ്ഞങ്ങാട് (www.evisionnews.in): കണ്ടക്ടര്‍ ശല്യപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനികള്‍ കൂട്ടത്തോടെ ബസില്‍ നിന്നിറങ്ങി. അതിനിടെ ബസ് മുന്നോട്ടെടുത്തതോടെ ഒരു വിദ്യാര്‍ത്ഥിനിക്ക് വീണ് പരിക്കേറ്റു. രാജപുരം സെന്റ് പയസ് കോളജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി മാവുങ്കാല്‍ കൊടവലത്തെ ശ്രീന വി. നമ്പ്യാര്‍ക്കാണ് പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പാറപ്പള്ളിയിലാണ് അപകടം. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് പാണത്തൂര്‍ റൂട്ടിലോട്ടുന്ന സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് കണ്ടക്ടര്‍ വിദ്യാര്‍ത്ഥിനികളെ സ്ഥിരമായി ശല്യം ചെയ്യാറുണ്ടെന്ന് പരാതിയുണ്ടായിരുന്നു. ഇന്ന് രാവിലെയും ശല്യപ്പെടുത്തിയതോടെ വിദ്യാര്‍ത്ഥിനികള്‍ കൂട്ടത്തോടെ ബസില്‍ നിന്നിറങ്ങുകയായിരുന്നു. അതിനിടെ ബസ് മുന്നോട്ടെടുത്തപ്പോഴാണ് ശ്രീന വീണത്. കാലിനാണ് പരിക്ക്. വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കണ്ടക്ടറുടെ ശല്യം; ബസ്സില്‍ നിന്നിറങ്ങുന്നതിനിടെ വിദ്യാര്‍ത്ഥിനിക്ക് വീണ് പരിക്കേറ്റു
16:26:00
0
കാഞ്ഞങ്ങാട് (www.evisionnews.in): കണ്ടക്ടര്‍ ശല്യപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനികള്‍ കൂട്ടത്തോടെ ബസില്‍ നിന്നിറങ്ങി. അതിനിടെ ബസ് മുന്നോട്ടെടുത്തതോടെ ഒരു വിദ്യാര്‍ത്ഥിനിക്ക് വീണ് പരിക്കേറ്റു. രാജപുരം സെന്റ് പയസ് കോളജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി മാവുങ്കാല്‍ കൊടവലത്തെ ശ്രീന വി. നമ്പ്യാര്‍ക്കാണ് പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പാറപ്പള്ളിയിലാണ് അപകടം. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് പാണത്തൂര്‍ റൂട്ടിലോട്ടുന്ന സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് കണ്ടക്ടര്‍ വിദ്യാര്‍ത്ഥിനികളെ സ്ഥിരമായി ശല്യം ചെയ്യാറുണ്ടെന്ന് പരാതിയുണ്ടായിരുന്നു. ഇന്ന് രാവിലെയും ശല്യപ്പെടുത്തിയതോടെ വിദ്യാര്‍ത്ഥിനികള്‍ കൂട്ടത്തോടെ ബസില്‍ നിന്നിറങ്ങുകയായിരുന്നു. അതിനിടെ ബസ് മുന്നോട്ടെടുത്തപ്പോഴാണ് ശ്രീന വീണത്. കാലിനാണ് പരിക്ക്. വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Post a Comment
0 Comments