ബേക്കല്‍:(www.evisionnews.in)മാപ്പിളപ്പാട്ട് ഗാനരചയിതാവ് ചെറുവത്തൂര്‍ കൈതക്കാട്ടെ കുന്നത്ത് അഷ്‌റഫ് വാഹനാപകടത്തില്‍ മരിച്ചു. ഉബൈദ് അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ പള്ളിക്കര പൂച്ചക്കാടുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്.ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് അപകടം ഉണ്ടായത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അഷ്‌റഫ് അപകടം തടയുന്നതിനായി സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍ കടക്കുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടി കൂട്ടിയിടിക്കുകയും പിന്നാലെയെത്തിയ മറ്റൊരു വാഹനം ഇടിക്കുകയുമായിരുന്നു. ഉടന്‍ തന്നെ അഷ്‌റഫിനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
keywords-poochakkad-accedent-dead-ashraf
keywords-poochakkad-accedent-dead-ashraf
Post a Comment
0 Comments