കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരസഭാ പരിധിയിലെ അടുക്കത്ത് ബയല്‍ സ്‌കൂളില്‍ നടന്ന ഗണിത കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സ്‌കൂള്‍ ഉള്‍പ്പെടുന്ന നഗരസഭാംഗത്തെ ഒഴിവാക്കിയതില്‍ വിവാദം പുകയുന്നു. നാലാം വാര്‍ഡ് നഗരസഭാംഗം പി. രമേശനെയാണ് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസം മൂലം പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതില്‍ നിന്നും തഴഞ്ഞത്.
ബി.ജെ.പി അംഗങ്ങളായുള്ള പി.ടി.എ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള പ്രദേശത്തെ സ്‌കൂളില്‍ നടന്ന പൊതുപരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലറെ പങ്കെടുപ്പിക്കാത്തത് ഇതിനകം വലിയ ചര്‍ച്ചയ്ക്കിടയാക്കിയിട്ടുണ്ട്. നഗരസഭയില്‍ നിരന്തമായി ഭരണസ്തംഭനമുണ്ടാക്കി നഗരസഭയുടെയും വാര്‍ഡിന്റെയും വികസത്തിന് തടസം നില്‍ക്കുന്ന വാര്‍ഡ് അംഗത്തിന്റെ നിലപാടിനോടുള്ള പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസമാണ് ഇതിന് പിന്നിലെന്നാണ് അഭ്യൂഹം.
Post a Comment
0 Comments