ഉദുമ:(www.evisionnews.in) രാജ്യത്തെ നിയമസം വിധാനത്തിന് വിലകൽപ്പിക്കാതെ തന്നിഷ്ടം പോലെ പ്രവർത്തിക്കുകയും വിദ്യാഭ്യാസത്തെ വാണി ജ്യവത്ക രിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്ന സ്വാശ്രയ കോളേജുകളെ സർക്കാർ ഏറ്റെടുക്ക ണമെന്ന് എം എസ് എഫ് ദേശീയ സെക്രട്ടറി എൻ എ കരീം ആവശ്യ പ്പെട്ടു. ഉദുമ ഗവൺമെന്റ് കോളേജിൽ ചരിത്രവിഭാഗം സംഘടിപ്പിച്ച പരിപാ ടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം . കേരളത്തിൽ നില വിലുണ്ടായിരുന്ന സ്വാശയ നിയമം തൽപരകക്ഷികളുടെ സഹായത്തോടെ അട്ടിമറിക്കാനും അതുവഴി തങ്ങളുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷി ക്കാനും ഒരു വിഭാഗം ശ്രമം നടത്തുകയാണെന്നും, അറിഞ്ഞോ അറിയാതെയോ അധികാരികൾ അതിനു കൂട്ടുനിൽക്കുകയാണെന്ന് സംശയിക്കേണ്ടിയിരി ക്കുന്നുവെന്നും, കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ അംഗം കൂടിയായിരുന്ന എൻ എ കരീം അഭിപ്രായപ്പെട്ടു . ഇതിന്റെ ഉദാഹരണമാണ് സിൻഡിക്കേറ്റും സർക്കാറിലെ തന്നെ ചിലരും രാജിവെക്കാൻ പറഞ്ഞിട്ടും തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവെക്കാനും അന്വേഷണം നേരിടാൻ തയ്യാറവത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാതിവഴിയിൽ പഠനം നിർത്തേണ്ടിവരികയോ തുടർന്നുള്ള പഠനം മറ്റൊരു കോളേജിലേക്ക് മാറ്റണം എന്ന് ആഗ്രഹിക്കുകയോ ചെയ്യുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ കുട്ടിക ൾക്ക് മുഴുവൻ വർഷങ്ങളിലെയും ഫീസ് നൽകണം എന്ന നിയമം മാറ്റാൻ നിയമനിർമ്മാണം നടത്താൻ സർക്കാർ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ചരിത്രവിഭാഗം മേധാവി അനീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചരിത്രവിഭാഗം അധ്യാപകൻ എം ടി രൂപേഷ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ കെ വിദ്യ, മലയാളം അധ്യാപിക ഡോ.ബി കെ അനഘ, ചരിത്ര വിഭാഗം അധ്യാപിക ബി രഞ്‌ജിനി, പി ടി എ വൈസ് പ്രസിഡന്റ് കെ.എം ഹമീദ്,സി ഐ ഹമീദ്, എന്നിവർ സംസാരിച്ചു. ചരിത്രവിഭാഗം അസോസി യേഷൻ സെക്രട്ടറി കെ എച്ച് നജില നന്ദി പറഞ്ഞു.
keywords-uduma-goverment college-msf-national secretary-na kareem
Post a Comment
0 Comments