ബദിയടുക്ക (www.evisionnews.in): ബദിയടുക്കയില്‍ നിന്ന് മാറ്റുന്ന ബീവറേജ് ഔട്ട്‌ലെറ്റ് മുള്ളേരിയയില്‍ തുടങ്ങാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. എക്‌സൈസ്, പോലീസ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ശനിയാഴ്ച കാറഡുക്ക പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ബീവറേജ് ഔട്ട്‌ലെറ്റ് മുള്ളേരിയയില്‍ തുടങ്ങുന്നതിനെ ചിലര്‍ എതിര്‍ത്തെങ്കിലും ഭൂരിപക്ഷ അഭിപ്രായത്തിന്മേല്‍ അവിടെ തന്നെ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
keywords:kasaragod-badiyadukka-beverage-outlet-will-start-in-mulleriya
Post a Comment
0 Comments