Type Here to Get Search Results !

Bottom Ad

കൃഷിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകി ബഡ്‌ജറ്റ്

ന്യൂഡൽഹി:(www.evisionnews.in) കൃഷി,​ അടിസ്ഥാന സൗകര്യ വിക​സനം,​ ഗ്രാമീണ വികസനം, ഡിജിറ്റൽ സാമ്പദ് വ്യവസ്ഥ,​ നികുതി പിരിക്കൽ തുടങ്ങീ മേഖലക ൾക്ക് ഊന്നൽ നൽകിക്കൊണ്ട് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി തന്റെ നാലാമ ത്തെ ബഡ്ജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചു. ഗ്രാമീണ മേഖലയുടെ വിക സനം,​ പാവപ്പെട്ടവരുടേയും യുവാക്കാളുടേയും ഉന്നമനം എന്നിവയ്ക്കും ബഡ്ജറ്റ് പ്രാധാന്യം നൽകുന്നുണ്ട്.
പത്ത് ലക്ഷം കോടി രൂപയുടെ കാർഷിക വായ്പ ലക്ഷ്യമിടുന്നതായി മന്ത്രി ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കർഷകരുടെ വരുമാനം അഞ്ച് വർഷം കൊണ്ട് ഇരട്ടിയാക്കും. ഭവനരഹിതർക്കായി ഒരു കോടി വീടുകൾ നിർമിച്ച് നൽകും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വിഹിതം 48,000 കോടിയായി ഉയർത്തി. മുൻ വർഷം ഇത് 38,000 കോടിയായിരുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വനിതാ പങ്കാളിത്തം 55 ശതമാനമായി വർധിച്ചെന്ന ജയ്റ്റ്ലി ചൂണ്ടിക്കാട്ടി.ചെറുകിട ജലസേചന പദ്ധതികൾക്ക് നബാർഡ് വഴി 5,000 കോടി രൂപ അനുവദിച്ചു. ഗ്രാമീണ കാർഷിക മേഖലകൾക്ക് 1, 87, 223 കോടി രൂപ വകയിരുത്തി. കഴിഞ്ഞ വർഷത്തേക്കാൾ 24 ശതമാനം വർദ്ധനയാണിത്.
ദീൻ ദയാൽ ഉപാധ്യായ പദ്ധതിയിലൂടെ സമ്പൂർണ ഗ്രാമീണ വൈദ്യുതീകരണം എന്ന നേട്ടം 2018 മെയ് ഒന്നിന് കൈവരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതിനായി 4,830 കോടി നീക്കിവച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി 84,000 കോടി അനുവദിച്ചു,​ 50,000 കുടുംബങ്ങളെ ദാരിദ്ര്യ വിമുക്തമാക്കുന്ന പദ്ധതി 2019ഓടെ പൂർത്തീകരിക്കും. ഓപ്പറേഷൻ ഫ്ലെഡിന്റെ ഭാഗമായി ക്ഷീര ഉത്പാദക കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിനായി 8,000 കോടി രൂപ മാറ്റിവച്ചു. ഗ്രാമീണ റോഡ് നിർമാണ പദ്ധതിക്ക് 19,000 കോടിരൂപ അനുവദിച്ചു.
ആദായ നികുതിയിൽ ഇളവ് പ്രഖ്യാപിച്ച് മദ്ധ്യവർത്തി സമൂഹത്തേയും കൈയിലെടുത്തു. 2.5 ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് അഞ്ചു ശതമാനം മാത്രം നികുതി. നിലവിൽ ഇത് 10 ശതമാനമാണ് മൂന്ന് ലക്ഷം വരെ വരുമാനമുള്ളവർക്ക് ഫലത്തിൽ ആദായ നികുതി ഉണ്ടാകില്ലെന്ന് ധനമന്ത്രി ബഡ്ജറ്റ് അവതരണത്തിനിടെ പറഞ്ഞു. 4.5 ലക്ഷം വരെയുള്ള വരുമാനത്തിൽ വിവിധ ഇനങ്ങളിൽ ഇളവിന് അർഹതയുളളവർക്കും നികുതിയില്ല.
നോട്ട് നിരോധനം ധീരമായ നടപടിയാണെന്ന് പറഞ്ഞ ധനമന്ത്രി ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും നടത്തി. 2500 രൂപയുടെ ഡിജിറ്റൽ ഇടപാടുകൾ ലക്ഷ്യമാണെന്ന് പറഞ്ഞു. കാഷ്ലെസ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് ആധാർ പേ കാർഡുകളും പ്രഖ്യാപിച്ചു. 20 ലക്ഷം ആധാർ പി.ഒ.എസ് മെഷീനുകളും വിതരണം ചെയ്യും. കാർഷിക മേഖലയ്ക്ക് ഉൾപ്പെടെ ആശ്വാസ നടപടികളും പ്രഖ്യാപിച്ചു. ബാങ്കുകളെ കബളിപ്പിച്ച് മുങ്ങുന്നവരെ പിടികൂടാൻ നിയമം കൊണ്ടുവരും, സാമ്പത്തിക കുറ്റകൃത്യം തടയാൻ പുതിയ നിയമം നടപ്പാക്കുമെന്നും ജയ്റ്റ്ലി പറഞ്ഞു.


keywords-budjet-arun jeytly-importance agriculture and basic improvements

Post a Comment

0 Comments

Top Post Ad

Below Post Ad