കാസര്‍കോട് (www.evisionnews.in): മലയോര മേഖലയിലെ റോഡുകളോട് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനക്കെതിരെ ജനകീയ സമിതി കഴിഞ്ഞ 11 ദിവസമായി നടത്തി വരുന്ന സമരം ശക്തമാക്കാന്‍ തീരുമാനിച്ചു. അതിന്റെ മുന്നോടിയായി ഇന്നു മുതല്‍ റിലേ സത്യാഗ്രഹം നടത്താനും 27ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ ധര്‍ണ നടത്താനും മാര്‍ച്ച് ഏഴിന് മലയോര മേഖലയില്‍ ഹര്‍ത്താല്‍ നടത്താനും തീരുമാനിച്ചു.
സംസ്ഥാന പാതയായ ചെര്‍ക്കള- കല്ലടുക്ക റോഡിന് 30 കോടി കഴിഞ്ഞ ബജറ്റില്‍ അനുവദിച്ചെങ്കിലും ഒരു വര്‍ഷമായിട്ടും യാതൊരു തുടര്‍നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. സമരത്തിന്റെ ഭാഗമായി 24ന് കാളവണ്ടിയില്‍ സഞ്ചരിച്ച് ബദിയടുക്ക പി.ഡബ്ല്യൂ.ഡി ഓഫീസിന് മുമ്പില്‍ പ്രതിഷേധിക്കും.
Post a Comment
0 Comments