ചെങ്കള (www.evisionnews.in): ഭര്‍ത്താവിന്റെ വെട്ടേറ്റ നിലയില്‍ യുവതിയെയും മാതാവിനെയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്കളയിലെ ആസിയ (30) ഇവരുടെ മാതാവ് ആയിഷ (52) എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. തലയ്ക്കും കൈകള്‍ക്കും വെട്ടേറ്റ ആസിയ നിലവിളിച്ചപ്പോള്‍ മാതാവ് ആയിഷ ഓടിയെത്തി തടയാന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ക്കും വെട്ടേറ്റത്. ബഹളം കേട്ട് പരിസരവാസികള്‍ ഓടിക്കൂടുന്നതിനിടയില്‍ മജീദ് ഓടിരക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ ആസിയയുടെ ഭര്‍ത്താവ് ചാലയിലെ മജീദിനെ തെരയുന്നതായി പോലീസ് പറഞ്ഞു.
നാലുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആസിയയും മജീദും തമ്മിലുള്ള വിവാഹം കഴിഞ്ഞത് ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. കുട്ടി തന്റെതല്ലെന്ന് പറഞ്ഞ് ഭാര്യയെ ഒഴിവാക്കാന്‍ ശ്രമിക്കുകയും കുടുംബ കോടതിയില്‍ കേസ് കൊടുക്കുകയും ചെയ്തു. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ കോടതി നിര്‍ദ്ദേശപ്രകാരം ഡി.എന്‍.എ ടെസ്റ്റ് നടത്തി. പരിശോധനയില്‍ കുഞ്ഞ് മജീദിന്റെതാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് കോടതിയില്‍ വെച്ചുണ്ടാക്കിയ ധാരണ പ്രകാരം മജീദും ഭാര്യ ആസിയും ഒന്നിച്ചു കഴിയുകയായിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും പ്രശ്നം ഉണ്ടായെന്ന് പോലീസ് പറഞ്ഞു.
Post a Comment
0 Comments