കുമ്പള (www.evisionnews.in): വെട്ടുകത്തിയുമായി കടയിലെത്തി വ്യാപാരിയെ അക്രമിക്കാന്‍ ശ്രമിച്ച 55 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുമ്പള നായിക്കാപ്പിലെ വ്യാപാരി ഗണേശിനെയാണ് അക്രമിക്കാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം. വിവരമറിഞ്ഞ് പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പണമിടപാടാണ് സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നു.
keywords:kasaragod-kumbla-attacked-shop-keeper
Post a Comment
0 Comments