കുമ്പള (www.evisionnews.in): സ്വകാര്യ ബസ് ഡ്രൈവറെ ബസില്‍ നിന്ന് വലിച്ചിറക്കി അക്രമിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ബേള ചൗക്കാറിലെ അക്ഷയ്(26)ആണ് പിടിയിലായത്.
സ്വകാര്യ ബസ് ഡ്രൈവര്‍ ബാഡൂരിലെ സന്തോഷിനെ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയും ഇരുമ്പ് വടി കൊണ്ട് കാലില്‍ അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. 30ന് സീതാംഗോളിയില്‍ വെച്ചാണ് സംഭവം. കേസിലെ മറ്റൊരു പ്രതി ദീക്ഷിത്തിനെ പോലീസ് അന്വേഷിച്ച് വരുന്നു. അക്ഷയ്‌ക്കെതിരെ ആറ് കേസുണ്ടെന്ന് പോലീസ് പറഞ്ഞു. അഡീഷണല്‍ എസ്.ഐ പി സോമയ്യയാണ് കേസ് അന്വേഷിക്കുന്നത്.
keywords:kasaragod-kumbla-bus-driver-attack-case-youth-arrest
Post a Comment
0 Comments