വിദ്യാനഗര്‍ (www.evisionnews.in): നിരവധി അക്രമക്കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി വിദ്യാനഗര്‍ സി.ഐ ബാബുപെരിങ്ങയത്ത് അറസ്റ്റ് ചെയ്തു. ചെട്ടുംകുഴി സാബിത് മന്‍സിലിലെ അബ്ദുല്‍ അഷ്ഫാഖാ(24)ണ് അറസ്റ്റിലായത്. പത്തോളം കേസുകളില്‍ അഷ്ഫാഖ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 2011ല്‍ ഉളിയത്തടുക്കയില്‍ വെച്ചുണ്ടായ അടിപിടിക്കേസിലും 2012ല്‍ എസ്.പി നഗറില്‍ വെച്ചുണ്ടായ അടിപിടിക്കേസിലും 2013ല്‍ ഒരു വര്‍ഗീയ കേസിലും അഷ്ഫാഖ് പ്രതിയാണ്.
2015ല്‍ എസ്.പി നഗറില്‍ വെച്ച് യുവാവിനെ അടിച്ച് പരിക്കേല്‍പ്പിച്ചതിനും മറ്റൊരു സംഭവത്തില്‍ ചെട്ടുംകുഴിയില്‍ വെച്ച് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച തിനും ഇതേ വര്‍ഷം മന്നിപ്പാടിയില്‍ അടിപിടികൂടിയതിനും എസ്.പി നഗറിലെ അക്രമസംഭവത്തിലും അഷ്ഫാഖിനെതിരെ വിദ്യാനഗര്‍ സ്റ്റേഷനില്‍ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. നേരത്തെ നല്ല നടപ്പിന് ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാനഗര്‍ പോലീസ് ആര്‍.ഡി.ഒ കോടതിയില്‍ ഹരജി നല്‍കിയിരുന്നെങ്കിലും അഷ്ഫാഖിനെതിരെ വീണ്ടും അക്രമകേസുകളുണ്ടായി. ഈ സാഹചര്യത്തിലാണ് കാപ്പ ചുമത്തിയത്. നേരത്തെ അക്രമ കേസില്‍ അറസ്റ്റിലായ അഷ്ഫാഖ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.
keywords:kasaragod-vidyanagar-youth-involved-in-many-cases-held-under-kappa-arrest
Post a Comment
0 Comments