ബദിയടുക്ക (www.evisionnews.in): സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോളിയടുക്കത്തെ മുഹമ്മദാ(23)ണ് അറസ്റ്റിലായത്. ബാംഗ്ലൂരിലെ ഒരു കടയില്‍ സെയില്‍സ്മാനാണ് മുഹമ്മദ്. 21ന് നീര്‍ച്ചാലില്‍ വെച്ചാണ് സംഭവം നടന്നത്. പെണ്‍കുട്ടി ഭയന്ന് വീട്ടിലേക്കോടിയിരുന്നു. സംഭവം കണ്ട ചിലരാണ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചത്. .ചൈല്‍ഡ്‌ലൈന്‍ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.
keywords:kasaragod-badiyadukka-student-assault-goliyadukka-youth-arrest
Post a Comment
0 Comments