ആദൂര്‍ (www.evisionnews.in): ഒമ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. നാട്ടക്കല്‍ ഓട്ടോസ്റ്റാന്റിലെ ഡ്രൈവര്‍ കാപ്പിക്കാടിലെ ദിനേശനാ(27)ണ് അറസ്റ്റിലായത്. ആദൂര്‍ സി.ഐ സിബിതോമസും എസ്.ഐ സന്തോഷ് കുമാറും ചേര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് നാലരമണിക്കാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കുട്ടികളെ സ്ഥിരമായി സ്‌കൂളില്‍ കൊണ്ടുപോകാനും കൊണ്ടുവിടാനും ദിനേശനെ മാതാപിതാക്കള്‍ ഏര്‍പ്പാട് ചെയ്തിരുന്നു. ബുധനാഴ്ച മറ്റു കുട്ടികളെയെല്ലാം കൊണ്ടുവിട്ട ശേഷം തനിച്ചായ ഒമ്പത് വയസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവത്രെ. കുട്ടി വീട്ടില്‍ ചെന്ന് അമ്മയോട് വിവരം പറഞ്ഞു. ബന്ധുക്കളാണ് പോലീസില്‍ പരാതിയുമായി എത്തിയത്. പരാതി ലഭിച്ച ഉടന്‍ തന്നെ ദിനേശനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
keywords:kasaragod-adoor-9-yr-child-attempt-to-rape-auto-driver-arrest
Post a Comment
0 Comments