മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരം ഉദ്യാവാറില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ഉപ്പള, ചെറുഗോളിയിലെ അബ്ദുല്‍ നാസര്‍ എന്ന ചെറുഗോളി നാസര്‍(20) ആണ് അറസ്റ്റിലായത്. ഓട്ടോയില്‍ കഞ്ചാവു കടത്തുന്നതിനിടെയിലാണ് യുവാവ് പിടിയിലായത്.
ഇയാളില്‍ നിന്നു 1.200 കിലോ ഗ്രാം കഞ്ചാവും കടത്തിനു ഉപയോഗിച്ച ഓട്ടോയും പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം 5.30ന് ഉദ്യാവാറില്‍ വാഹന പരിശോധന നടത്തുകയായിരുന്നു പോലീസ്. ഓട്ടോയ്ക്കു കൈ കാണിച്ചുവെങ്കിലും നിര്‍ത്താതെ പോയപ്പോള്‍ സംശയം തോന്നി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഒരു കിലോ കഞ്ചാവ് സീറ്റിനടിയിലും 200 ഗ്രാം പോക്കറ്റില്‍ നിന്നുമാണ് അഡീഷണല്‍ എസ്.ഐ ജോസ്, ജൂനിയര്‍ എസ്.ഐ ഉമേശ്, പൊലീസുകാരായ പ്രമോദ്, സന്തോഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ക്കെതിരെ മഞ്ചേശ്വരത്ത് അഞ്ചു കവര്‍ച്ചാ കേസും ഉള്ളാളില്‍ രണ്ടു കഞ്ചാവു കേസുകളും ഉള്ളതായി പോലീസ് പറഞ്ഞു.
keywords:kasaragod-manjeshwaram-udyawar-smuggling-youth-arrest
Post a Comment
0 Comments