കാസര്‍കോട് (www.evisionnews.in): പ്രൊഫഷണല്‍ കോളജ് വിദ്യാര്‍ത്ഥികളട ക്കമുള്ളരെ കേന്ദ്രീകരിച്ച് നിരോധിത ലഹരി ഗുളിക വിൽപന നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയായ യുവാവ് അറസ്റ്റിൽ.മംഗളുരു, കസബ, ബങ്കര സ്വദേശി മുഹമ്മദ് ഷക്കീ(22)റാണ് അറസ്റ്റിലായത്.രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജിപോള്‍, ആര്‍.പി.എഫ് ഇന്‍സ്പെക്ടര്‍ ഭരത് രാജ് എന്നിവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകിട്ട് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് യുവാവിനെ പിടികൂടിയത്.കേരളത്തില്‍ നിരോധിച്ചിട്ടുള്ള നൈട്രോവൈറ്റ്, നെട്രോ നൈഥാം എന്നീ ഗുളികകളാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്. ഓരോ ഗുളികയ്ക്കും 200 രൂപയാണ് യഥാര്‍ത്ഥ വില. എന്നാല്‍ കരിഞ്ചന്തയില്‍ ലഹരി ആവശ്യത്തിനായി വില്‍പ്പന നടത്തുമ്പോള്‍ ഇതിന്റെ ഇരട്ടി വില ഈടാക്കുന്നു. കാഞ്ഞങ്ങാട്, കാസര്‍കോട് കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കു ഗുളികകള്‍ വില്‍പ്പന നടത്തുന്ന റാക്കറ്റ് പ്രവര്‍ത്തിച്ചു വരുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ശൃംഖലയില്‍ കണ്ണിയായ മുഹമ്മദ് ഷക്കീറിനെ പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു.ലഹരി ഗുളിക വിൽപന ശൃംഖല യെക്കുറിച്ചുള്ള വിവരങ്ങൾ ഇയാളിൽ നിന്നും ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് പോലീസ്.
keywords:kasaragod-drugs-selling-to-students-youth-arrest
Post a Comment
0 Comments